ചെങ്ങന്നൂർ. വൈ എം സി എ യിൽ അഖില കേരള ബാല ചിത്രരചന മത്സരം ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഹരി വി എസ് ഉദ്ഘാടനം ചെയ്തു വൈഎംസിഎ വൈസ് പ്രസിഡണ്ട് ജേക്കബ് വഴിയമ്പലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജോൺ ഡാനിയൽ, പി എം തോമസ്, ജോയി വൈക്കത്തേത്, ജോസ് കെ ജോർജ്, സുജാ ജോൺ, ശോഭ വര്‍ഗീസ്, ഭരണിക്കാവ് രാധാകൃഷ്ണൻ, പ്രൊഫ മെറിൻ ഇപ്പൻ, ലീലാമ്മ ജേക്കബ്, ഗീത ജോജി എന്നിവർ പ്രസംഗിച്ചു. ......
ചെങ്ങന്നൂര്‍ : മിഷന് ഗ്രീന്‍ ശബരിമല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശബരിമല തീര്‍ത്ഥാടനം മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശത്തോടെ ആലപ്പുഴ, പത്തനംതിട്ട ശുചിത്വ മിഷനുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച കൗണ്ടറില്‍ അയ്യപ്പ ഭക്തരുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വാങ്ങി പകരം തുണിസഞ്ചികള്‍ വിതരണം ചെയ്യും. ......
ഗർഭിണിയായ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷി (37) നാണ് കോടതി വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ......
ചെങ്ങന്നൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ നാടാകെ പോസ്റ്ററുകളുടെയും ഫ്ലെക്സ് ബോർഡുകളുടെയും ഒരു പ്രളയത്തിൽ മുങ്ങേ
ണ്ടതാണ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും നിറച്ച ചുവരുകളും മതിലുകളും കാണുന്ന ഒരു പതിവ് കാഴ്ച ഈ തെരഞ്ഞെടുപ്പിൻ്റെ തുടക്കത്തിൽ കാണാനി
ല്ല. രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർത്ഥികളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം പ്രചാരണ പ്രവർത്തനങ്ങൾക്കായി ആളില്ല എന്നതാണ്.
പഴയതുപോലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പത്രിക പിൻവലിച്ച ശേഷം രണ്ടാഴ്ച പോലും തികച്ച് കിട്ടാനില്ല. ......
മുളക്കുഴ . കൃഷി ഭവനിൽ ശീതകാല പച്ചക്കറി തൈകൾ (കാബേജ്, കോളിഫ്ളവർ) ലഭ്യമാണ്. കുറഞ്ഞത് 5 സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം.......
ചെങ്ങന്നൂർ ഇലക്ട്രിക്കൽ ഡിവിഷനിൽ നിന്നും പെൻഷൻ കൈപ്പററുന്നവർ ഡിസംബർ ഒന്നു മുതൽ 25 ന് മുൻപായി കെ.എസ്.ഇ ബി .യുടെ പോർട്ടലിലോ, അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസുകൾ മുഖേന ഡിജിറ്റലായി ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. അല്ലെങ്കിൽ മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ തിരിച്ചറിയൽ രേഖയുമായി ചെങ്ങന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ കാര്യാലയത്തിൽ നേരിട്ടെത്തി മസ്റ്റർ ചെയ്യുകയോ, ഇതുമല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യേണ്ടതാണ്.
കുടുംബ പെൻഷൻകാർ അവർ പുനർ വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. ......
ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചെറിയനാട് പഞ്ചായത്തിലെ പത്താം വാർഡ് ചെറുവല്ലൂരിൽ സഹോദരങ്ങൾ നേർക്കുനേർ മത്സരിക്കുന്നു
ചെറുവല്ലൂർ കുടനാലിൽ ശരത് ഭവനിൽ സതീഷ് ചെറുവല്ലൂർ എൻഡിഎ സ്ഥാനാർത്ഥിയും ഇളയ സഹോദരൻ സജീവ് കുടനാൽ എൽഡിഎഫ് സ്ഥാനാർത്ഥിയുമായാണ് പോരാട്ടക്കളത്തിൽ നേർക്കുനേർ അണിനിരക്കുന്നത്.
സഹോദരങ്ങളിൽ ഒരാളായ സതീഷ് ചെറുവല്ലൂർ 2010-ലെ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ നിന്നും വിജയിച്ച സ്ഥാനാർത്ഥിയാണ്.
2015, 2020 തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വളരെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ഇരു തവണയും എൻഡിഎ ആയിരുന്നു രണ്ടാം സ്ഥാനത്ത്. ......
ചെങ്ങന്നൂർ: ദേവസ്വം ബോർഡിന്റേയും സർക്കാരിന്റേയും ഗുരുതര അനാസ്ഥ കാരണമാണ് അയ്യപ്പഭക്തർക്ക് മണ്ഡല കാലം ദുരിത കാലമായതെന്ന് കേരള വിശ്വകർമ്മ യുവജന സംഘം. മുന്നൊരുക്കങ്ങളുടെയും മുൻകരുതലുകളുടെയും അഭാവം കാരണം തീർത്ഥാടനകാലം അയ്യപ്പന്മാർക്ക് ദുരിതകാലമായെന്നും വ്രതം നോറ്റെത്തിയ അയ്യപ്പഭക്തർ ദർശനം കിട്ടാതെ പന്തളത്തെത്തി നെയ്യഭിഷേകം നടത്തി ഇരുമുടി സമർപ്പിച്ച് മടങ്ങേണ്ടി വന്നെന്നും സംസ്ഥാന അദ്ധ്യക്ഷൻ ഇ. ......